We will fetch book names as per the search key...
About the Book:
ഈ പുസ്തകത്തിൽ വലിയ ചിന്തകളോ കഥകളോ ഒന്നുമില്ല. എന്റെ കുറച്ചു വട്ടൻ കഥകളും ഭ്രാന്തൻ ചിന്തകളും മാത്രമാണിതിലുള്ളത് . ഏകാന്തത കൂട്ടുകൂടിയപ്പോൾ മനസ്സിന്റെ അകത്തളങ്ങളിൽ വിരിഞ്ഞ കഥകളാണ് ഇതിൽ മുഴുവൻ. എന്റെ ബ്ലോഗിൽ ഉറങ്ങിക്കിടന്നിരുന്ന ഇവയെ ഒന്ന് വെളിച്ചം കാണിക്കണം, ഒന്ന് അച്ചടി മഷി പുരട്ടണം എന്നീ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഈ പുസ്തകമെന്ന ആശയം... ഇതിൽ ഞാനുണ്ട്, എന്റെ നാടും സുഹൃത്തുക്കളുമുണ്ട്. ഈ ലോകത്തോടുള്ള എന്റെ പ്രണയവും വിരഹവും... എന്നെ ഞാനാക്കിയ ഏകാന്തതയും ഉണ്ട്...
എന്റെ അക്ഷരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കൂ. ഏഴ്ആകാശവും ഏഴു ഭൂമിയും നിങ്ങളെ വിസ്മയിപ്പിച്ച പോലെയില്ലെങ്കിലും, നിങ്ങൾക്ക് ഈ യാത്ര ഇഷ്ടപ്പെടും.
About the Author:
സാബിത്ത് കൊപ്പം
പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കടുത്ത് കൊപ്പത്ത് മൂച്ചിക്കൂട്ടത്തിൽ അബ്ദുള്ളയുടെയും സഫിയയുടെയും മകനായി 1999 മാർച്ചിൽ ജനനം. യഥാർത്ഥ നാമം അബ്ദുൽ സാബിത്ത് എം.
എം..ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്കൂൾ, കരുണാ ഹയർസെക്കൻഡറി, പട്ടാമ്പി ലിമെൻറ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ എം.ഇ.സ്. കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ എം.ബി.എ ചെയ്യുന്നു. സോഷ്യൽ മീഡിയകളിലാണ് ആദ്യമായി എഴുതിത്തുടങ്ങിയത്. www.sabithkoppam.blospot.com എന്ന വെബ്സൈറ്റിൽ നിലവിൽ കഥകളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്.
അംഗീകാരങ്ങൾ
ഓൺലൈൻ പ്ലാറ്റ്ഫോമായ സ്റ്റോറിമിററിന്റെ 2020ലെ ഓതർ ഓഫ് ദി ഇയർ അവാർഡ് ജേതാവ്; കൂടാതെ സോഷ്യൽ മീഡിയകളിൽ വിവിധ സംഘടനകൾ നടത്തിയ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്.
അച്ചടിമഷി പുരണ്ട രചനകൾ
തെരുവിലെ ദൈവം (ഓർമകൾ വരച്ച പൂക്കളം)