We will fetch book names as per the search key...
മനുഷ്യന്റെ അഭിനിവേശത്തിന്റെയും ഭാവനയുടെയും ഭാഷയാണ് കവിത. ഒരു കവിതയിലെ ഓരോ വാക്കിനും ഒരു കഥയേക്കാൾ കൂടുതൽ അർത്ഥം ഉൾക്കൊള്ളാൻ സാധിക്കും. ഈ ആശയത്തോടെ സ്റ്റോറി മിറർ, തങ്ങളുടെ ഭാവനയുടെ ശക്തി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി, ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിച്ചു.
ഈ മത്സരത്തിൽ ലോകമെമ്പാടുമുള്ള എഴുത്തുകാരിൽ നിന്ന് സ്റ്റോറി മിററിന് മികച്ച പ്രതികരണം ലഭിച്ചു; അവർ പ്രചോദനാത്മകവും രസകരവും കൗതുകകരവുമായ കവിതകൾ രചിച്ചു. മത്സരത്തിൽ നിന്ന് ലഭിച്ച മികച്ച 20 കവിതകൾ സ്റ്റോറി മിറർ ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുണ്ട്. ഈ അത്ഭുതകരമായ കവിതാസമാഹാരം നിങ്ങൾ വായിക്കുമെന്നും ആസ്വദിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സന്തോഷകരമായ വായന നേരുന്നു.